ശക്തമായ മഴയില്‍ വീട് തകർന്നു
1339592
Sunday, October 1, 2023 4:46 AM IST
വെള്ളറട: ശക്തമായ മഴയില്‍ മലയിങ്കാവിൽ വീട് തകർന്നു. മലയിങ്കാവ് പെട്രോള്‍ പമ്പിനു എതിര്‍വശത്ത് പുനംകുടിക്കോണം ചാമവിള വീട്ടില്‍ സഹോദരങ്ങളായ ശ്രീലേഖ, ലേഖ എന്നിവരുടെ വീടാണ് തകർന്നത്. മഴയെതുടർന്ന് വീടിന്റെ മേല്‍ക്കൂര പൊളിയുന്ന ശബ്ദംകേട്ടു ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മണ്‍കട്ട കൊണ്ടു നിര്‍മിച്ച വീട് കാലങ്ങളായി അപകടാവസ്ഥയിലായിരുന്നെന്നും, പകരമൊരു വീടിനായി കയറാത്ത സ്ഥലങ്ങള്‍ ഇല്ലെന്നും കുടുംബം പറയുന്നു. നിലവിൽ ആറുപേരാണ് വീട്ടിൽ താമസിച്ചിരുന്നത്. നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് സുരക്ഷിതമായി ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.
വീടിനകത്തുണ്ടായിരുന്ന സാധനം പലതും മണ്ണിനടിയിലായി. കുന്നത്തുകാല്‍ വില്ലേജ് ഓഫീസര്‍ കെ.രജികുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്നും അറിയിച്ചു.