കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹകരണ മേഖലയെ തകർക്കുന്നു; സി.പി.ജോൺ
1339309
Saturday, September 30, 2023 12:21 AM IST
നെടുമങ്ങാട് : കേന്ദ്ര സംസ്ഥാന സർക്കാറുകൾ സഹകരണ മേഖലയെ തകർക്കുകയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ . സഹകരണ ജനാധിപത്യവേദി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ സഹകാരികൾ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലയം സുകു അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ വേദി ജില്ല പ്രസിഡന്റ് ഇ.ഷംസുദ്ദീൻ, തേക്കട അനിൽ, എൻ.ബാജി, ബി.എൽ. കൃഷ്ണ പ്രസാദ്, ആനാട് പി.ഗോപകുമാർ, വട്ടപ്പാറ ചന്ദ്രൻ, ടി .അർജുനൻ, പുരുഷോത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.