വീട്ടമ്മയേയും മകളേയും വാടക വീട്ടിൽനിന്നും ഇറക്കിവിട്ടതായി പരാതി
1339100
Friday, September 29, 2023 12:28 AM IST
നേമം: വീട്ടമ്മയേയും മകളേയും വാടക വീട്ടിൽനിന്നും ഇറക്കിവിട്ടതായി പരാതി. ഇന്നലെ രാവിലെ വെടിവച്ചാൻകോവിലിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനിയേയും മകളേയുമാണ് വീട്ടിൽനിന്നും ഇറക്കിവിട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നരുവാമൂട് പോലീസ് വീട്ടുടമയുമായി സംസാരിച്ചു. വാടക കരാർ ഈ മാസം 30 വരെ ഉണ്ടായിരുന്നിട്ടാണ് ഇറക്കി വിട്ടെന്നാണ് പരാതി. അതേസമയം അവധി ദിനമായതിനാൽ വീട്ടിലെത്തിയ തന്നെകണ്ട് വാടകകാർ സ്വയംഇറങ്ങി പോയതാണെന്നാണ് വീട്ടുടമ പറയുന്നത്.
പോലീസ് വീട്ടമ്മയേയും മകളേയും സുഹൃത്തിന്റെ വീട്ടിലേയ്ക്ക് മാറ്റി. ഇരുവിഭാഗത്തോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.