വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1338758
Wednesday, September 27, 2023 7:13 AM IST
പേരൂര്‍ക്കട: മാരകമായി വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടം മരപ്പാലത്ത് താമസിച്ചു വന്ന പത്തനംതിട്ട സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്.
16ന് പൂര്‍വ്വ വൈരാഗ്യവുമായി ബന്ധപ്പെട്ട് മരപ്പാലം സ്വദേശി ജോണി (54) യുമായുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ജിഷ്ണുവിനു വെട്ടേറ്റത്. സംഭവത്തെത്തുടര്‍ന്ന് പിടിയിലായ ജോണി സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. സോമനാണ് ജിഷ്ണുവിന്റെ പിതാവ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.