സ്വദേശാഭിമാനി നാടുകടത്തല്‍ ദിനം ആചരിച്ചു
1338585
Wednesday, September 27, 2023 12:44 AM IST
നെയ്യാറ്റിൻകര : സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 113-ാം നാടു കടത്തല്‍ ദിനം നെയ്യാറ്റിൻക്കര നഗരസഭയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ആചരിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ നടത്തിയ ദിനാചരണം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായി. ഡോ. എം.എ.സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ഡോ.എം.എസാദത്ത് തുട ങ്ങിയ വർ സംബന്ധിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഹരിദാസ് അധ്യക്ഷനായി. നഗരസഭ ചെയര്മാന് പി.കെ.രാജ്മോഹനന് മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ ഫ്രാൻ സംഘടിപ്പിച്ച നാടുകടത്തൽ ദിനാചരണം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഫ്രാന് പ്രസിഡന്റ് എൻആർസി നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, എം.രവീന്ദ്രൻ, ആർ.അജിത എന്നിവർ പ്രസംഗിച്ചു.
പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
തിരുവനന്തപുരം: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാർഷിക ദിനത്തിൽ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ മാധ്യമ പ്രവർത്തകരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മുൻ സ്പീക്കർ എം. വിജയകുമാർ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡോ.ജോർജ് ഓണക്കൂർ, മലയിൻകീഴ് ഗോപാലകൃഷ്ണൻ പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.സാനു എന്നിവർ പ്രസംഗിച്ചു.