നടൻ മധുവിനെ ആദരിച്ചു
1338580
Wednesday, September 27, 2023 12:44 AM IST
തിരുവനന്തപുരം: നവതിയാഘോഷിക്കുന്ന നടൻ മധുവിനെ തിരുവനന്തപുരം താലുക്ക് എൻഎസ്എസ് യുണിയൻ ആദരിച്ചു. താലുക്ക് യുണിയൻ പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ നേതൃത്വത്തിൽ മധുവിനെ ആദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ചായിരുന്നു ആദരം.
യുണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ സെക്രട്ടറി വിജൂ വി.നായർ, കെ.ആർ.വിജയകുമാർ, എൽ. അനിൽകുമാർ, കണ്ണമൂല കൊല്ലുർ കരയോഗം സെക്രട്ടറി മോഹനകുമാരൻ നായർ, എന്നിവർ പങ്കെടുത്തു.