തെറ്റിയാർ തോടിലേയ്ക്ക് ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നതായി പരാതി
1338575
Wednesday, September 27, 2023 12:36 AM IST
കഴക്കൂട്ടം : വെട്ടുറോഡിൽ നിന്നും പോത്തൻകോട് ഭാഗത്തേയ്ക്ക് പോകുന്ന പഴയ റോഡിന്റെ സമീപത്തെ തെറ്റിയാർ തോട്ടിലേക്കാണ് കഴിഞ്ഞ ദിവസം ശുചിമുറി മാലിന്യം ഒഴുക്കി വിട്ടത്. പ്രദേശത്തെ വെള്ളം കറുത്ത നിറത്തിലാണിപ്പോൾ ഒഴുകുന്നത് .
കനത്ത ദുർഗന്ധം കാരണം അതുവഴി നടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ. പവർ ഗ്രിഡിന്റെ ഭാഗത്തു നിന്നും ഒഴുകി വരുന്ന തോടുണ്ട്. ഇതിലൂടെയാണ് മാലിന്യം ഒഴുകി തെറ്റിയാറിൽ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
നിരവധി തവണ അണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.