തട്ടുകടയിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
1338074
Monday, September 25, 2023 12:19 AM IST
കാട്ടാക്കട: കാട്ടാക്കട നക്രാംചിറക്കടുത്ത് കൈതക്കോണത് തട്ടുകടയ്ക്ക് തീപിടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ10.30 തോടെയാണ് സംഭവം. ഒരു ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ കത്തി നശിച്ചു. കൈതക്കോണം സ്വദേശി കരുണാകരൻ നായരുടെ തട്ടു കടയ്ക്കാണ് തീപിടിച്ചത്.
പട്രോളിംഗ് നടത്തുകയായിരുന്ന കാട്ടാക്കട പോലീസാണ് ആദ്യം തീ പടരുന്നത് കാണുകയും അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതും . സേനയെത്തി തീ പൂർണമായും അണച്ചു. അതേ സമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൂന്ന് പാചകവാതക സിലിണ്ടറുകൾ ഒഴികെ എല്ലാം കത്തി നശിച്ചു.
സിലിണ്ടറിനു തീ പിടിക്കുന്നതിന് മുൻപ് തന്നെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതും അഗ്നിരക്ഷാസേനയെത്തി തീ അണച്ചതും വലിയ ദുരന്തം ഒഴിവാക്കി. വൈദ്യുതി ട്രാൻസ്ഫോർമർ ഉൾപ്പെടെ സമീപത്തുണ്ട്. അവധി ദിവസം ആയതിനാൽ സ്ഥലത്ത് ആളുകളുടെയെണ്ണം കുറവായതും , കട തുറക്കതിരുന്നതും രക്ഷയായി.