ആലോചനയോഗം 24ന്
1337928
Sunday, September 24, 2023 12:32 AM IST
പാറശാല: ചെങ്കല്‍ മഹേശ്വരം ശ്രീശിവ പാര്‍വതി ക്ഷേത്രത്തിലെ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നവംബര്‍ പതിനാറാം തീയതി ഭക്തജനങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വിപുലമായ ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ആലോചനയോഗവും സംഘാടക സമിതി രൂപീകരണവും ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 24ന് വൈകീട്ട് നാലിന്.
നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജ്മോഹന്റെ അധ്യക്ഷതയില്‍ യോഗം അരുവിപ്പുറം ക്ഷേത്രം മഠാധിപതിയും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ സ്വാമി സാന്ത്രാനന്ദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.