ഓട്ടോമാറ്റിക്ക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനം നടത്തി
1337926
Sunday, September 24, 2023 12:32 AM IST
വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 40 ക്ഷീരോൽപാദക സഹകരണ സംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിര്‍വഹിച്ചു.
സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള , പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.സുരേന്ദ്രന്, പന്ത ശ്രീകുമാര്‍, എം.രാജ് മോഹന്‍, ബ്ലോക്ക് വൈ.പ്രസിസന്റ് സിമി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍ കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു