ഗ്രീൻ എനർജി വർക്ഷോപ്പ് സംഘടിപ്പിച്ചു
1337925
Sunday, September 24, 2023 12:32 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ഗവ.കോളേജിൽ ഗ്രീൻ എനർജി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പഠനത്തോടൊപ്പം പ്രായോഗിക പരിഞ്ഞാനം വളർത്തുക എന്നി ഉദ്ദേശലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച വർക്ക്ഷോപ്പ് പ്രിൻസിപ്പൽ ഡോ. എൽ.ഷീലകുമാരി ഉദ്ഘാടനം ചെയ്തു.
അസി. പ്രഫ. ഡോ.എൻ.പി.ധന്യ കെകെടിഎം ഗവ. കോളജ് വിദ്യാർഥികൾക്ക് സോളാർ പാനൽ മാസ്റ്ററി, എൽഈഡി സ്റ്റാർ നിർമാണം തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകി. ഡിപ്പാർട്മെന്റ് ഓഫ് കോളജിയേറ്റ് എഡ്യൂക്കേഷന്റെ ധന സഹായത്തോടു കൂടി നടത്തിയ പരിപാടിയിൽ എം.എസ്. സൗമ്യ, ഡോ. രശ്മി, നയന മധു എന്നിവർ പങ്കെടുത്തു .