മലങ്കര കത്തോലിക്ക സഭ ആഗോള അൽമായ സംഗമം നടത്തി
1337629
Saturday, September 23, 2023 12:02 AM IST
തിരുവനന്തപുരം: 93-ാം പുനരൈക്യ വാർഷിക ദിനാചരണത്തോടനുബന്ധിച്ചു മലങ്കര കത്തോലിക്ക സഭ എംസിഎ സഭാതല സമിതി 27-ാം ആഗോള അൽമായ സംഗമം സംഘടിപ്പിച്ചു. പൊതു സമ്മേളനം മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും , കെസിബിസിയുടെ പ്രസിഡന്റുമായ മാർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
എംസിഎ സഭാതല പ്രസിഡന്റ് അഡ്വ. എബ്രഹാം എം.പട്ട്യാനി അധ്യക്ഷനായിരുന്ന ചടങ്ങിൽ എംസിഎ മൂവാറ്റുപുഴ രൂപത പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. അൽമായ കമ്മീഷൻ ചെയർമാൻ റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
സിബിസിഐ അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.ആത്മീയ രാഷ്ട്രീയ സേവന രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വങ്ങളായ എംസിഎ മുൻ സഭാതല വൈദിക ഉപദേഷ്ടാവും , കെസിബിസി മദ്യവർജ സമിതി സെക്രട്ടറിയുമായ ഫാ. ജോൺ അരീക്കൽ , പിറവം മുനിസിപാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ജ്ഞാന സൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ ആദരിച്ചു.
10-ാം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡും സൺഡേ സ്കൂൾ മറ്റ് ആത്മീയ സംഘടന പ്രവർത്തന മേഖലകളിൽ മികച്ചു നിൽക്കുന്ന ഓരോ രൂപതയിൽ നിന്നും ഓരോ വിദ്യാർഥികൾക്ക് കെഎംആർഎം കുവൈറ്റ് നൽകുന്ന ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപോലീത്ത വിതരണം ചെയ്തു.
അൽമായ കമീഷൻ ചെയർമാൻ റവ.ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലീത്ത എംസിഎ സഭാതല രജിത ജൂബിലി ചാരിറ്റി ഫണ്ട് സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സി.ജോയൽ എസ്ഐസിയ്ക്ക് നൽകി. കൂടാതെ എംസിഎ മൂവാറ്റുപുഴ രൂപത സഭാ തരത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു.
ഡൽഹി ഗൂർഗാവ് രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് മെത്രാപോലീത്ത മിഷൻ പ്രവർത്തനത്തിന്റെ പ്രാധ്യാന്യത്തെ കുറിച്ച് പ്രസംഗിച്ചു , കെഎംആർഎം കോ-ഓർഡിനേറ്റർ എം.കെ ഗീവർഗീസ് , എംസിഎ സഭാതല ജനറൽ സെക്രട്ടറി ശ്രീ. ധർമ്മരാജ് എന്നിവർ പ്രസംഗിച്ചു.