നെ​ടു​മ​ങ്ങാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ​മാ​യ ന​യ​ത്തി​നെ​തി​രേ ബി​ജെ​പി​യെ പു​റ​ത്താ​ക്കൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കു എ​ന്ന മു​ദ്രാ​വാ​ക്യ​മൂയ​ർ​ത്തി​പ്പി​ടി​ച്ച് സി​പി​ഐ പ​റ​ണ്ടോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ കാ​ൽ​ന​ട പ്ര​ച​ര​ണ ജാ​ഥ നടത്തി.

സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം ​എ​സ് റ​ഷീ​ദ് മീ​നാ​ങ്ക​ലി​ൽ ജാ​ഥ ക്യാ​പ്റ്റ​ൻ പൂ​റി ത്തി​പ്പാ​റ സ​ജീ​വി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.