സ്കൂളുകളിൽ ഹാജർനില കുറവ് നേമം മേഖലയിൽ പനി പടരുന്നു
1337366
Friday, September 22, 2023 1:26 AM IST
നേമം: നഗരസഭയുടെ ഭാഗമായ നേമം മേഖലയിലും സമീപ പഞ്ചായത്തുകളിലും പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സ് കൂളുകളിൽ മേഖലയിലെ സ്കൂ ളുകളിലെ ഹാജർ നില പകുതിയായി കുറഞ്ഞു.
പനി, ഛർദി, വയറിളക്കം, തല വേദന തുടങ്ങിയവയാണ് മിക്കവർക്കും. പനി മാറിയവർക്ക് രുചിക്കുറവും വീണ്ടും പനിവരുന്നതും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുട്ടികളും പ്രായമുള്ള വരുമാണ് ഏറെ ബുദ്ധിമുട്ട് അ നുഭവിക്കുന്നത്.
നേമത്തെ ശാന്തിവിള ആശുപത്രിയിൽ ഓരോ ദിവസവും നാന്നൂറ് മുതൽ അറുന്നൂറോളം പേരാണ് ഒപിയിൽ ചികി ത്സയ്ക്കായി എത്തുന്നത്. ശാന്തിവിള ആശുപത്രിക്ക് താലൂക്ക് പദവി ഉണ്ടെങ്കിലും വേണ്ടത്ര സൗകര്യങ്ങളില്ല.
ഡോക്ടറന്മാരുടെയും മറ്റു സ്റ്റാഫുകളുടെയും കുറവുമുണ്ട്. ഇതു പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കിടത്തി ചികിത്സിക്കാൻ ഇവിടെ 18 കിടക്കകൾ മാത്രമാണ് ഉള്ളത്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് മുകൾ നിലയിൽ നിർമിച്ച 20 കിടക്കകൾ ഉള്ള കെട്ടിടവും വർഷങ്ങളായി പ്രവർത്തനരഹിതമാണ്.
കല്ലിയൂർ, പള്ളിച്ചൽ, വിളവൂർക്കൽ, വെങ്ങാനൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നുണ്ട്. കൂടുതൽ ഡോക്ടർന്മാരുടെ സേവനം ലഭ്യമാക്കി നിലവിലെ അടിയന്ത സാഹചര്യത്തെ നേരിടണമെ ന്നാണ് ആവശ്യമുയരുന്നത്.