തിരുവനന്തപുരം: കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിലെ രാജാജി നഗർ കോളനി ജംഗ്ഷനിൽ യുവാവിന്റെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. രാജാജി നഗർ കോളനിയിലെ താമസക്കാരായ പ്രബിത്, അനീഷ് എന്നിവരെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരികച്ചവടത്തിൽനിന്ന് പിന്മാറാത്തതിലുള്ള വിരോധത്താൽ യുവാവിനെ തടഞ്ഞു നിറുത്തി ദേഹോപദ്രവമേൽപ്പിച്ചും ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചുമാണ് പരിക്കേൽപ്പിച്ചത്. കമ്പി വടികൊണ്ട് തലക്കുനേരെ വീശിയ സമയം ഒഴിഞ്ഞുമാറാൻ ശ്രമിക്കവേയാണ് യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു ഗു രുതര പരിക്കേറ്റത്.