വീടിനുമുന്നിലെ പാലം തകര്‍ന്നു; പുറത്തിറങ്ങാനാകാതെയൊരു കുടുംബം
1336880
Wednesday, September 20, 2023 5:29 AM IST
പാറശാല: ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റു തയാറാക്കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പാലം നിര്‍മിച്ചില്ല. നിലവിൽ വീടിനു മുന്നിലുണ്ടായിരുന്ന പാലം തകര്‍ന്നു. പാലം തകര്‍ന്നതോടെ പുറത്തിറങ്ങാനാകാതിരിക്കുകയാണൊരു കുടുംബം.
ഭിന്നശേഷിക്കാരനായ ബിബിൻ മുഖ്യമന്ത്രിക്കുള്‍പ്പെടെ അപേക്ഷ നല്കി പുനർനിർമാണം കാത്തിരുന്ന പാലമാണിപ്പോൾ തകര്‍ന്നത്. പാറശാല മുണ്ടപ്ലാവിള മേലെ ഐത്തിക്കുഴി വീട്ടിൽ ബിബിനും കുടുംബവുമാണ് പാലം തകർന്നതുകാരണം ദുരവസ്ഥ നേരിടുന്നത്.
2022 ജനുവരിയില്‍ ബിബിൻ നൽകിയ അപേക്ഷയില്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി നാലുലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു.
എന്നാൽ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പാലംനിർമാണം ആരംഭിച്ചില്ല. പാലം തകര്‍ന്നതോടെ കുട്ടികളെ സ്കൂളിലേയ്ക്കു വിടാനോ ഡോക്ടറെ വീട്ടിലേയ്ക്ക് എത്തിക്കാനോ സാധിക്കാതെ വിഷമിക്കുകയാണ് കുടുംബം. പ്രദേശവാസികളെത്തി ചുമന്നാണ് ഭിന്നശേഷിക്കാരനായ ബിബിനെയും അദ്ദേഹത്തിന്റെ ചക്രകസേരയും വീട്ടില്‍ എത്തിക്കുന്നത്.