വെള്ളായണി കൊറ്റില്ലത്തിന്റെ പുനർനിർമാണം പാതിവഴിയിൽ
1336878
Wednesday, September 20, 2023 5:28 AM IST
നേമം: വെള്ളായണി കായൽ കരയിൽ ഒരു വർഷത്തിനു മുമ്പ് കത്തിനശിച്ച കൊറ്റില്ലത്തിന്റെ പുനർ നിർമാണം പാതി വഴിയിൽ. ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായ വെള്ളായണിയിൽ പക്ഷിനിരീക്ഷണത്തിനും സഞ്ചാരികൾക്കും വിശ്രമത്തിനുമായി കായലിനോടു ചേർന്ന ബണ്ടു റോഡിൽ കീരീടം പാലത്തിനു സമീപമാണ് കൊറ്റില്ലം നിർമിച്ചിരിക്കുന്നത്.
വൈകുന്നേരങ്ങളിൽ നിരവധിപേരാണ് ഇവിടെയെത്തുന്നത്. നിരവധി സിനിമകൾക്ക് ലോക്കേഷനാകുന്ന ഇടവുമാണിത്. പ്രകൃതി സൗഹ്യദമായ രീതിയിൽ മുളയും, പുല്ലുമൊക്ക ഉപയോഗിച്ച് നിർമിച്ചിരുന്ന കൊറ്റില്ലം കത്തിനശിച്ചിട്ട് ഒരു വർഷത്തിലേറെയായി.
കൊറ്റില്ലത്തിന്റെ പുന:ർനിർമാണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നിർമാണം ഇതുവരേയും പുർത്തീകരിക്കാൻ കഴിഞ്ഞില്ല. പുനർനിർമിക്കുന്ന കൊറ്റില്ലത്തിന് ആദ്യത്തേതിനെക്കൊൾ ഭംഗിയുണ്ട്. എത്രയും വേഗം കൊറ്റില്ലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.