പേരൂർക്കട: കോൺഗ്രസ് നേതാവ് വാഴോട്ടുകോണം രവിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് കമ്മിറ്റി നടത്തിയ അനുസ്മരണയോഗം ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വേണുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സുദർശനൻ, ശാസ്തമംഗലം മോഹനൻ, ആർ.രാജൻകുരുക്കൾ, വി.മോഹനൻ തമ്പി, എൻ.എസ്. ഷാജികുമാർ, എം. കൃഷ്ണകുമാർ, ശാസ്തമംഗലം അരുൺ, ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.