മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഫ്രണ്ട് ഓഫീസ് സംവിധാനം നിലവിൽ വന്നു. മെഡിക്കൽ കോളജ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഓഫീസ് സംബന്ധമായ വിവരങ്ങളറിയാൻ ഈ സംവിധാനം പ്രയോജനപ്പെടും.
ജനകീയാസൂത്രണ പരിപാടിയുടെ രജതജൂബിലിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ. മോറിസ് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കും.