എസ്എഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു
1301795
Sunday, June 11, 2023 6:32 AM IST
നേമം: മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രധാന ഫെലോഷിപ്പുകളുടെ ചുമതല യുജിസിയിൽ തന്നെ നിക്ഷിപ്തമാക്കണം. ഫെലോഷിപ്പുകൾക്കു മൂന്നു വർഷത്തിനുള്ളിൽ അഡ്മിഷൻ നേടണം എന്നത് മൂന്നു മാസമാക്കിയ തീരുമാനവും കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും ജില്ലാ സെക്രട്ടറി എസ്.കെ. ആദർശും മറുപടി പറഞ്ഞു. തുടർന്ന് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. എം.എ. നന്ദൻ പ്രസിഡന്റ് എസ്.കെ. ആദർശ് സെക്രട്ടറിയുമായി 65 അംഗ ജില്ലാ കമ്മിറ്റിയേയും പതിനേഴംഗ ജില്ല സെക്രട്ടറിയേറ്റിനേയും തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: എം.എ. നന്ദൻ-പ്രസിഡന്റ്, ആർ.ജി. ആഷിഷ്, അവ്യകൃഷ്ണൻ - വൈസ് പ്രസിഡന്റുമാർ, എ. അർഷ, അവിനാഷ് കിളിമാനൂർ, ആർ.ആർ. അനന്തു - ജോയിന്റ് സെക്രട്ടറിമാർ. എസ്. അഭിജിത്ത്, എസ്.എൽ. വിജയ്, വിജയ് വിമൽ, എം. മനേഷ്, ആനന്ദ് ഉഴമലയ്ക്കൽ, എസ്. അനുജിത്ത്, ആനന്ദ് പേരൂർകട, ഭാഗ്യ മുരളി - സെക്രട്ടേറിയറ്റംഗങ്ങൾ.