അമാസ് കേരള സ്ഥാപക ഡയറക്ടര്‍ സി. രാജേന്ദ്രനെ അനുസ്മരിച്ചു
1301794
Sunday, June 11, 2023 6:32 AM IST
നെയ്യാറ്റിൻകര : അമാസ് (അക്കാദമി ഫോർ മൗണ്ടനീയറിംഗ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ് ) കേരളയുടെ സ്ഥാപക ഡയറക്ടറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി. രാജേന്ദ്രന്റെ അനുസ്മരണ യോഗം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അമാസ് കേരള ചെയർമാൻ വി. കേശവൻകുട്ടി അധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ഡോ. എം.എ സാദത്ത്, അമാസ് കേരള ഡയറക്ടര്‍ ബി.വി. ടോമി, വൈസ് ചെയര്മാന് ജി.എസ്. ജ്യോതികുമാര്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് അജയന് അരുവിപ്പുറം എന്നിവര്‍ സംബന്ധിച്ചു.
അനുസ്മരണ പരിപാടികളുടെ ഭാഗമായി രക്തദാനം, പരിസ്ഥിതി ഫോട്ടോ പ്രദർശനം, രചനാ മത്സരങ്ങള്‍, ക്വിസ് എന്നിവയും സംഘടിപ്പിച്ചു.