നെയ്യാറ്റിന്‍കര: മാലിന്യമുക്ത നഗരസഭ പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റില്‍ ശുചീകരണ പ്രവൃത്തികൾ നടത്തി. മാര്‍ക്കറ്റിലുണ്ടായിരുന്ന മുഴുവന്‍ മാലിന്യവും ജെസിബിയുടെ സഹായത്തോടെ നീക്കം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ അലി ഫാത്തിമ നേതൃത്വം നല്കി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിനു മുന്‍വശവും മാലിന്യമുക്തമാക്കി. മരുത്തൂര്‍ തോടും ശുചീകരിച്ചു.