പരവൂർ: കൂട്ടായ്മ ആനപ്രേമി സംഘം വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകി. പരവൂർ മുനിസിപ്പൽ പരിധിയിലെ സ്കൂളുകളിലെ 50 നിർധന വിദ്യാർഥികൾക്കാണ് കിറ്റുകൾ കൈമാറിയത്.
ബാഗ്, ബുക്ക്, കുട, ലഞ്ച് ബോക്സ്, പേന എന്നിവ അടങ്ങിയ കിറ്റുകലാണ് വിതരണം ചെയ്തത്. പുറ്റിംഗൽ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ബിനു, സെകട്ടറി ജയലാൽ, പ്രസിഡന്റ് കൃഷ്ണൻ കുട്ടി, ഭരണ സമിതി അംഗം സണ്ണി പുറ്റിങ്ങൽ എന്നിവർ ചേർന്ന് വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ കൈമാറി.