ബാലരാമപുരം കച്ചേരിക്കുളം മാലിന്യപ്രശ്നം പരിഹരിച്ചില്ല
1301789
Sunday, June 11, 2023 6:28 AM IST
ബാലരാമപുരം: ബാലരാമപുരം കച്ചേരിക്കുളത്തെ മലിനീകരണ പ്രശ്നം ആരോഗ്യവകുപ്പ് ബാലരാമപുരം പഞ്ചായത്തിന്റെ ശ്രദ്ധയിപ്പെടുത്തിയിട്ടും നടപടിയില്ല.
ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനിടയാക്കുന്ന തരത്തിലാണ് കച്ചേരിക്കുളത്തു മാലിന്യം തള്ളുന്നത്. മാലിന്യം കത്തിക്കുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. രാജഭരണകാലം മുതല്‍ കൃഷിക്കും ഇതര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന നീര്‍ത്തടമാണ് സംരക്ഷണമില്ലാതെ മാലിന്യം കൊണ്ടു നിറക്കുന്നത്. ബാലരാമപുരത്തിന്റെ വിവിധ പ്രദേശങ്ങളിലെ മാലിന്യം തള്ളിയതോടെ പ്രദേശവാസികള്‍ പകര്‍ച്ചാവ്യാധികളുടെ ഭീഷണിയിലാണ്.
മാലിന്യകൂമ്പാരത്തിനു തീയിടുന്ന തും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പരിസരവാസികളെ ശ്വാസം മുട്ടിക്കുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാരും പറയുന്നു. രാത്രിയും പകലും മാലിന്യം കത്തിക്കുന്നതു പരിസരവാസികള്‍ക്കു വീടുകളില്‍ താമസിക്കുന്നതിനുപോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ലക്ഷങ്ങള്‍ മുടക്കി കച്ചേരിക്കുളം സംരക്ഷിക്കുന്നതിനു നടപടി സ്വീകരിച്ചെങ്കിലും യാതൊരു ഫലവുമില്ല. കെട്ടിക്കിടക്കുന്ന മലിനജലത്തെ പൊതിഞ്ഞു കുളവാഴകള്‍ സമൃദ്ധമായി വളര്‍ന്നിട്ടുണ്ട്. കുളത്തിന്റെ ഇരുകരകളും കൈ യേറ്റം നടത്തിയ അവസ്ഥയിലുമാണ്. വെങ്ങാനൂര്‍ ഏലായിലെ കൃഷിക്കും മറ്റും ഇവിടത്തെ ജലമാണ് ഉപയോഗിച്ചിരുന്നത്.
കുളം സംരക്ഷിക്കേണ്ടവര്‍ തന്നെ കുളത്തില്‍ മാലിന്യം തള്ളുന്നതിനെ തിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.