ശക്തമായ കാറ്റ്: മരം വീണു വീട് തകര്‍ന്നു
1301784
Sunday, June 11, 2023 6:28 AM IST
വെള്ളറട: ചാറ്റല്‍ മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റില്‍ മരം വീണു വീടു തകര്‍ന്നു.
ആനപ്പാറ കിഴക്കേക്കര രാഹുല്‍ നിവാസില്‍ എ. വിമലയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നു.
സ്റ്റെയര്‍കെയ്സിന്റെ പുറത്ത് സ്ഥാപിച്ചിരിന്ന ആസ്ബ റ്റോസ് ഷീറ്റുകളും കമ്പികളും പൂര്‍ണമായും തകര്‍ന്നു. ചുവരുകള്‍ക്ക് വിള്ളലുണ്ടായി. ലക്ഷം രൂപയില്‍ അധികം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സമീപത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു വ്യാപകമായി കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരംതന്നെ മരംമുറിച്ചുമാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ മഴപെയ്താല്‍ വെള്ളം മുഴുവനും വീടിനകത്ത് ഇറങ്ങു മെന്ന ആശങ്കയിലാണ് കുടുംബം.