പേരൂർക്കട: കഞ്ചാവ് പാക്കറ്റുകളാക്കി വിൽപ്പന നടത്തിവന്ന യുവാവിനെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. മണികണ്ഠശ്വരം സ്വദേശി ഉണ്ണികൃഷ്ണൻ (29) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാച്ചാണി സ്കൂളിനു സമീപം കഞ്ചാവ് പാക്കറ്റുകളുമായി നിൽക്കുന്ന യുവാവിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രദേശത്ത് പാക്കറ്റുകളിലാക്കി ഇയാൾ കഞ്ചാവ് കച്ചവടം നടത്തിവരുന്നതായുള്ള വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. വട്ടിയൂർക്കാവ് സിഐ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.