വിദ്യാർഥികളെ അനുമോദിച്ചു
1301781
Sunday, June 11, 2023 6:28 AM IST
തിരുവനന്തപുരം: ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ചുമട്ടുതൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പഠനത്തിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ അനുമോദിച്ചു.
വള്ളക്കടവിൽ ചേർന്ന യോഗത്തിൽ അവാർഡുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം യൂണിയൻ പ്രസിഡന്റ് വർക്കല കഹാർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ചെറുവക്കൽ പത്മകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട സേവിയർലോപ്പസ്, പാറ്റൂർ സുനിൽ എന്നിവർക്ക് സ്വീകരണവും സംഘടിപ്പിച്ചു. യോഗത്തിൽ ഹാജാ നസമുദ്ദീൻ, വള്ളക്കടവ് വാർഡ് പ്രസിഡണ്ട് നസമുദീൻ, കൺവീനർ നസീർ എന്നിവർ സംസാരിച്ചു.