വി. മുരളീധരൻ ഗൃഹസന്ദർശനം നടത്തി
1301779
Sunday, June 11, 2023 6:24 AM IST
നെടുമങ്ങാട്: കേന്ദ്ര സർക്കാർ ഒന്പതുവർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളെ നേരിട്ടു കാണാനും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനും വേണ്ടിയുള്ള ബി ജെപിയുടെ ദേശീയ കാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഗൃഹസന്ദർശന പരിപാടി നടത്തി.
എസ്എൻഡിപി യോഗം വെള്ളിയന്നൂർ ശാഖയിലെത്തിയ കേന്ദ്രമന്ത്രി ശാഖാ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വിളക്ക് തെളിച്ചു പുഷ്പാർച്ചന നടത്തി.ശാഖാ രക്ഷാധികാരി ഹരിദാസ്, പ്രസിഡന്റ് മോഹനൻ, സെക്രട്ടറി രമണൻ, ശാഖാ ഭാരവാഹികൾ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
തുടർന്ന് ശാഖാ പ്രസിഡന്റ് മോഹനന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ബിജെപി നേതാക്കളായ മുളയറ രതീഷ്, എം.വി.രഞ്ചിത്ത്, വെള്ളനാട് അനിൽ, പ്ലാവിള അനിൽ, വാളിയറ അജി, കിടങ്ങുമ്മൽ മനോജ്, പുളിമൂട് സുനിൽ, ഹരീഷ് കുളപ്പട, ഷിബു ജോസ്, പാറയിൽ മധു, ആശമോൾ എന്നിവരും പങ്കെടുത്തു.