അവാർഡുകൾ സമ്മാനിച്ചു
1301777
Sunday, June 11, 2023 6:24 AM IST
തിരുവനന്തപുരം: ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കെ. രാമൻപിള്ള അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് ആരാധിക നായർക്കും ബ്രിട്ടനിലെ കോവെൻടി സർവകലാശാല എഡ്യൂക്കേഷണൽ ഓഫീസറായ പഞ്ചമി സതീഷിനും വിദ്യാർഥി പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ സായ്ന റമീസിനും മന്ത്രി ജി.ആർ. അനിലിനു അവാർഡുകൾ സമ്മാനിച്ചു.
വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കുറുക്കോളി മൊയ്ദീൻ എംഎൽഎ നിർവഹിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, അഡ്വ. എ.എം.കെ. നൗഫൽ, പനച്ചമൂട് ഷാജഹാൻ, കവി കല്ലയം മോഹനൻ, ആറ്റിങ്ങൾ സുരേഷ്, രാജലക്ഷ്മി, സിത്താര, കെ.വി. ബബിത, താഹിറ എന്നിവർ പ്രസംഗിച്ചു. ചാല മുജീബ് റഹ്മാൻ സ്വാഗതവും ആരാധിക നായർ നന്ദിയും പറഞ്ഞു.