മംഗല്യ 2024: വിശദീകരണയോഗം
1301775
Sunday, June 11, 2023 6:24 AM IST
വെള്ളറട: മംഗല്യ 2024 വിശദികരണയോഗം സംഘടിപ്പിച്ചു. ദക്ഷിണകേരള മഹായിടവക വെള്ളറട ജില്ലാ സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തില്‍ മുള്ളിലവുവിളസഭയിലാണ് യോഗം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യ സഭാ മേഡറേറ്ററമ്മ ഷെര്‍ളി റസാലം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് റവ: ധര്‍മരാജ് റസാലം അധ്യക്ഷത വഹിച്ചു. വിവിധ ഇടവകകളിലെ പുരോഹിതര്‍, ഡി. വിമന്‍സ് ഫെലോഷിപ്പ് സെക്രട്ടറി ത്രേസ്യ തുടങ്ങി നിരവധി പേര് പങ്കെടുത്തു.