തിരുവനന്തപുരം: കേരള ബാങ്ക് നെയ്യാറ്റിൻകര സോണിന്റെ ലോണ്‍മേളയും സെമിനാറും സ്വദേശാഭിമാനി ടൗണ്‍ ഹാളിൽ നടത്തി. കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആദ്യ വായ്പ വിതരണം നടത്തി. കേരള ബാങ്ക് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ മുഖ്യപ്രഭാഷണവും അവാർഡ് ദാനവും നിർവഹിച്ചു. സബ്സിഡി വായ്പകളെ ആസ്പദമാക്കിയുള്ള സെമിനാർ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ നെയ്യാറ്റിൻകര എസ്. മഹേഷ് കുമാർ ക്ലാസ് എടുത്തു. കേരള ബാങ്ക് തിരുവനന്തപുരം റീജണൽ മാനേജർ ജി. സുരേഷ് കുമാർ, നെയ്യാറ്റിൻകര സോണ്‍ ഏരിയ മാനേജർ സി. സാനു എന്നിവർ പ്രസംഗിച്ചു. മേളയിൽ 250 ഓളം വായ്പകൾ പത്ത് ശാഖകളിലായി വിതരണം ചെയ്തു.