സംഘാടക സമിതി രൂപീകരിച്ചു
1301772
Sunday, June 11, 2023 6:24 AM IST
നെടുമങ്ങാട്: ആര്യനാടുവച്ച് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന കേരള മഹിളാ സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം ജില്ലാ ജില്ലാ പ്രസിഡന്റ് അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എഐ ടിയുസി ജില്ലാ ജനറൽ സെക്രട്ടറി മീനാങ്കൽ കുമാർ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ കമ്മീഷൻ അംഗവുമായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, മഹിളാസംഘം സംസ്ഥാന ട്രഷറർ കവിതാ സന്തോഷ്, ജില്ലാ സെക്രട്ടറി ബി ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.