നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച ശിങ്കാരിമേളം ടീം അംഗങ്ങളുടെ അരങ്ങേറ്റ ഉദ്ഘടനവും ടീം രൂപീകരണ പ്രഖ്യാപനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു.മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ എംഎൽഎമാരായ ജി.സ്റ്റീഫൻ ,ഡി.കെ.മുരളി, ബ്ലോക്ക് പ്രസിഡന്റ് അമ്പിളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വൈശാഖ്,തുടങ്ങിയവർ പ്രസംഗിച്ചു . ശിങ്കാരിമേളം പരിശീലകൻ പ്രസൂദ് ഗുരുകൃപ, വിവിധ പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സംഘാടകസമിതി യോഗം ചേർന്നു
നെടുമങ്ങാട്: ഒാഗസ്റ്റ് അഞ്ചിനും ആറിനും ആര്യനാട് നടക്കുന്ന കേരള മഹിളാ സംഘം ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി യോഗം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കേരള മഹിളാസംഘം ജില്ലാ ജില്ലാ പ്രസിഡന്റ് അഡ്വ. രാഖി രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി മീനാങ്കൽ കുമാർ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദിരാ രവീന്ദ്രൻ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, മഹിളാസംഘം സംസ്ഥാന ട്രഷറർ കവിതാ സന്തോഷ്, ജില്ലാ സെക്രട്ടറി ബി ശോഭന, തുടങ്ങിയവർ പ്രസംഗിച്ചു.