ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദേവാലയ തിരുനാളിനു തുടക്കമായി
1301492
Saturday, June 10, 2023 12:04 AM IST
തിരുവനന്തപുരം: ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദേവാലയ തിരുനാളിനു തുടക്കമായി. ഇന്നലെ വൈകുന്നേരം 6.30ന് ഇടവക വികാരി ഫാ.എസ്.എം. അനിൽകുമാർ തിരുനാൾ കൊടിയേറ്റി. തിരുനാൾ 18നു സമാപിക്കും. തുടർന്ന് നടന്ന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് മോണ്‍.റൂഫസ് പയസ്ലിൻ മുഖ്യകാർമികനായി. തിരുനാളിന്റെ ഭാഗമായി ഇന്നു മുതൽ 13 വരെ ഫാ.ബാബു പോൾ ഒസിഡിയും സംഘത്തിന്റെയും നേതൃത്വത്തിൽ വിശുദ്ധീകരണ ധ്യാനം നടത്തും. ഇന്നു മുതൽ 17 വരെ വൈകുന്നേരം ആറിന് ദിവ്യബലി. സമാപന ദിനമായ 18ന് രാവിലെ ഒന്പതിനു ജപമാല, ലിറ്റിനി, നൊവേന. രാവിലെ പത്തിന് തിരുനാൾ സമാപന ദിവ്യബലി. വൈകുന്നേരം ആറിന് തിരുനാൾ സമൂഹ ദിവ്യബലി. മുഖ്യ കാർമികൻ മോണ്‍. വി.പി.ജോസ്.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
മെഡിക്കൽകോളജ്: ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്റ്റാഫ് യൂണിയന്റെചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ. എൽപിഎസ് തേക്കട, സെൻട്രൽ എൽപിഎസ് കിഴക്കേപുരം, എളകമൺ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകരായ ദീപ ചന്ദ്രദാസ്, അജിത, സ്റ്റാഫ് യൂണിയൻ ഭാരവാഹികളായ സി.പി. ബിനു, എസ്. ജ്യോതി ലക്ഷ്മി, എം.ടി. അരുൺ, ഡി. വിനോദ്, ജി. നന്ദകുമാർ, എം.സി. അശ്വതി, ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.