പിഎഫ് പെൻഷൻകാരുടെ ത്രിദിന സത്യഗ്രഹം അവസാനിച്ചു
1301200
Thursday, June 8, 2023 11:55 PM IST
തിരുവനന്തപുരം: പിഎഫ് പെൻഷൻകാരോട് കേന്ദ്രസർക്കാരും ഇപിഎഫ്ഓയും തുടരുന്ന അവഗണനയ്ക്കും അനീതിയും നടത്തുന്നുവെന്ന് ആരോപിച്ച് പിഎഫ് റീജണൽ ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ഓഫീസിന് മുന്നിൽ തുടങ്ങിയ സത്യഗ്രഹം ഇന്നലെ സമാപിച്ചു .ഇന്നലത്തെ സത്യാഗ്രഹം പിഎഫ്പിഎ സംസ്ഥാന കമ്മിറ്റി അംഗം ങ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . ഡോ.ഹരിലാൽ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. സുനിൽ, പ്രദീപ്, റഹ്മാൻ (ടൈറ്റാനിയം) ശ്രീദേവി (രാജീവ് ഗാന്ധി ഫ്ലയിംഗ് ക്ലബ് ) കുസുമം ആർ. പുന്നപ്ര (സാമൂഹ്യ പ്രവർത്തക ) രാജേന്ദ്രൻ (ജില്ലാ സെക്രട്ടറി), ചന്ദ്രബോസ് (ജില്ല പ്രസിഡന്റ്)എന്നിവർ പ്രസംഗിച്ചു. പിഎഫ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി മോഹനൻ സമാപന പ്രസംഗം നടത്തി. അജിത്ത്കുമാർ,എം.കെ. രാധ തുടങ്ങിയവർ പങ്കെടുത്തു.