ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 8, 2023 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സി​റ്റി ട്രാ​ഫി​കി​ൽ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത് കിം​സ്ഹെ​ൽ​ത്ത് കാ​ൻ​സ​ർ സെ​ന്‍റ​ർ. തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ൽ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​ഐ സ​ഹ​ദു​ള്ള, ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ആ​ൻ​ഡ് ട്രാ​ഫി​ക് വി.​അ​ജി​ത്തി​ന് 430 മ​ഴ​ക്കോ​ട്ടു​ക​ൾ കൈ​മാ​റി.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തോ​ടെ സേ​വ​നം ചെ​യ്യു​ന്ന ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് മ​ഴ​ക്കോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് കിം​സ്ഹെ​ൽ​ത്ത് കാ​ൻ​സ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് സി​എ​സ്ആ​ർ സി​ഇ​ഓ ര​ശ്മി ആ​യി​ഷാ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​സി​പി പി.​നി​യാ​സ് , സൗ​ത്ത് എ​സി​പി ഷീ​ൻ ത​റ​യി​ൽ എ​ന്നി​വ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കിം​സ്ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം, ഫാ​മി​ലി മെ​ഡി​സി​ൻ ആ​ൻ​ഡ് ഫാ​ർ​മ​സി സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ഡോ. ​പി.​എം.​സു​ഹ്റ , ക്ലി​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബി.​രാ​ജ​ൻ, സൈ​ബ​ർ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ്ക​മ്മീ​ഷ​ണ​ർ സി.​എ​സ്.​ഹ​രി , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​പ്ര​കാ​ശ് (ചീ​റ്റാ പ​ട്രോ​ൾ ഓ​ഫീ​സ​ർ), സ​ജി കു​മാ​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ)​എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.