ഹൃ​ദ​യ വൈ​ക​ല്യ​ത്തി​നു​ള്ള ശ​സ്ത്ര​ക്രി​യ; എ​സ്എടി​ക്ക് നേ​ട്ടം
Wednesday, June 7, 2023 12:11 AM IST
മെ​ഡി​ക്ക​ൽ കോ​ളേ​ജ്: ഏ​ഴു കി​ലോ തൂ​ക്ക​വും ജ​ന്മ​നാഹൃ​ദ​യ വൈ​ക​ല്യ​വു​മു​ള്ള ഒ​ന്നേ​കാ​ല്‍ വ​യ​സു​ള്ള കു​ഞ്ഞി​നു ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ എ​സ്എടി ആ​ശു​പ​ത്രി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു. എ​സ്എടി ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യാ​ണ് സ​യ​നോ​ട്ടി​ക് ഹൃ​ദ​യ വൈ​ക​ല്യ​ത്തി​നു​ള്ള ശാ​സ്ത്ര​ക്രി​യ നടത്തു ന്നത്. കേ​ര​ള​ത്തി​ല്‍ ത​ന്നെ വ​ള​രെ കു​റ​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മേ ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ള്ളൂ. ശ​സ്ത്ര​ക്രി​യ എ​സ്എടി ആ​ശു​പ​ത്രി​യി​ല്‍ യാ​ഥാ​ര്‍​ഥ്യമാ​ക്കി​യ മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ളേ​യും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു. മ​ന്ത്രി കു​ഞ്ഞി​നെ സ​ന്ദ​ര്‍​ശി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. കൊ​ല്ലം ഉ​റി​യാ​ക്കോ​വി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട മ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ കു​ഞ്ഞി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ത​ന്നെ ഹൃ​ദ​യ വൈ​ക​ല്യം ഫീ​റ്റ​ല്‍ എ​ക്കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് പ്ര​സ​വാ​ന​ന്ത​രം എ​സ്എടി ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞി​നു തു​ട​ര്‍ ചി​കി​ത്സ ന​ട​ത്തി വ​രി​ക​യുമാ​യി​രു​ന്നു. മേ​യ് 31നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​ഞ്ഞ് പൂ​ര്‍​ണ​മാ​യി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് സ​ര്‍​ജ​റി വി​ഭാ​ഗം പ്രഫ. ഡോ. ​വി​നു, ഡോ. ​നി​വി​ന്‍, ഡോ. ​സു​രേ​ഷ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​രു​ണ്‍ ഡോ. ​ഡി​ങ്കി​ള്‍ എ​ന്നി​വ​ർ നേതൃത്വം നൽ കി. സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു, ആ​ര്‍​എം​ഒ ഡോ. ​റി​യാ​സ്, ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ര്‍ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.