പരിസ്ഥിതിദിനം ആഘോഷിച്ചു
1300682
Wednesday, June 7, 2023 12:11 AM IST
വെമ്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതിദിനാചരണം പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയൻ സ്കൂൾ പ്രിൻസിപ്പൽ ബ്രദർ എ.എൽ. ജോസിന് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.
വെമ്പായം: മാണിക്കൽ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കലിന്റെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വീടുകളിലും ഒരു ലക്ഷം ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആലിയാട് ജംഗ്ഷനിൽ നടന്ന ഹരിത സഭയുടെ ഭാഗമായി 50 സെന്റ് സ്ഥലത്ത് ഒരു പച്ചത്തുരുത്ത് ആരംഭിച്ചു. മന്ത്രി ജി ആർ. അനിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത സഭയുടെ ഉദ്ഘാടനം ഹരിത കേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ. സീമ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കോമളം നിർവഹിച്ചു.
വെള്ളറട: പനങ്കാട്ടു പടെ കക്ഷി (പിപികെ) കേരള ഘടകത്തിന്റെ പരിസ്ഥിതി ദിനാചരണത്തിൽ സംസ്ഥാന പ്രസിഡന്റ് അനീഷ് ശ്രീമംഗലം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാജി പെരുങ്കടവിള പരിസ്ഥിതി ദിനസന്ദേശം നല്കി. എസ്എസ്എല്‍സിക്ക് വിജയിച്ച വിദ്യാര്‍ഥികളെ അനുമോ ദിച്ചു. ജനറല്‍ സെക്രട്ടറി ഷൈന്‍ രാജ്, ഡോ. തിമോത്തി, ഡോ. ജിജോ, എം. ജിജി, ശീതാറാണി, ശ്രീകല, ശ്യാംകുമാര്‍ പടിപ്പുര വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
നെടുമങ്ങാട് : ഗവൺമെന്റ് ടൗൺ എൽപിഎസിലെ പരിസ്ഥിതി ദിനാചരണത്തിൽ കർഷകൻ തിമിത്യൂസിനെ ആദരിച്ചു. നെടുമങ്ങാട് യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറു ചെടികളും ചെടിച്ചട്ടികളും സ്കൂളിനായി സംഭാവനയായി ലഭിച്ചു. പിടിഎ പ്രസിഡന്റ് ബി. സതീശൻ, പ്രധാനാധ്യാപിക എൻ.എസ്. മിനിമോൾ, പിടിഎ അംഗങ്ങളായ രാജേഷ്, വാണ്ടാ ഷിജു, വൈസ് പ്രസിഡന്റ് സിജു കുമാർ, എംപിടിഎ പ്രസിഡന്റ് സുജി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : കുളപ്പട ഗവ. എൽപി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് പ്രധാനാ ധ്യാപിക എം.ടി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഡി. സസ്യാദേവി പരിസ്ഥിതിപ്രതിജ്ഞചൊല്ലി. അധ്യാപിക പി. രമാദേവി പരിസ്ഥിതി സന്ദേശം നൽകി. അധ്യാപികമാരായ ശ്രീകുമാരി, സുഷമ, സൗമ്യ, എൽ.സരിതകുമാരി എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് : യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ "യുവത പ്രവർത്തിക്കൊപ്പം’ എന്ന സന്ദേശവുമായി പരിസ്ഥിതി ദിന ആചരണം നടത്തി. കഴിഞ്ഞവർഷത്തെ പരിസ്ഥിതി ദിനത്തിൽവച്ചുപിടിപ്പിച്ച തേക്ക് വൃക്ഷത്തിനു സമീപത്തായി മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായ പുലിപ്പാറ ഗോകുലം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പൂജാരിനി സാവിത്രി, നെടുമങ്ങാട് സിഎസ്ഐ ചർച്ചിലെ വികാരി ഫാ. ടി.ഡബ്ലൂ. സുഗതകുമാർ, നെടുമങ്ങാട് ടൗൺ മുസ്്ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാം ഫൈസൽ മൗലവി എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. അഡ്വ.മഹേഷ് ചന്ദ്രൻ, താഹിർ നെടുമങ്ങാട്, നെട്ടയിൽ ഷിനു, റഫീഖ്, മനു വാണ്ട, ഷാനവാസ്, ഉനൈസ് തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് കൊടിപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഡിലെ അങ്കണ വാടിയിലെ കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജിൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹി കലേഷ്, ടീച്ചർ സുനിത, ജിത്തു, ഷാജഹാൻ, ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: കർഷസംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഔഷധ, ഫലവൃക്ഷതൈകളുടെ നടീൽ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ ജയദേവൻ നിർവഹിച്ചു. ഏരിയ പ്രസിഡന്റ്് പി. ജി പ്രേമചന്ദ്രൻ, ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്, ജില്ലാ കമ്മിറ്റിയംഗം കെ. ഗീതാകുമാരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കൃഷ് ണകുമാർ, മണികണ്ഠൻ, ശ്രീകുമാർ, ഗിരീഷ് ബി.നായർ, ശ്യാമള എന്നിവർ പങ്കെടുത്തു.
വെഞ്ഞാറമൂട് : കീഴായിക്കോണം കലാലയ ഗ്രന്ഥശാലയുടെ അഭിമുഖത്തിൽ പരിസ്ഥിതി ദിനാചരണവും ഫയർ സ്റ്റേഷൻ സന്ദർശനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ നിർവഹിച്ചു. കലാലയ പ്രസിഡന്റ് കീഴായിക്കോണം അജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രസാദ് കലാലയ, സെക്രട്ടറി എം.പി.ബിജു, അഡ്വ.എസ്.മോഹനൻ നായർ എന്നിവർ പ്ര സംഗിച്ചു.
ബാലരാമപുരം: സമഗ്ര ശിക്ഷ കേരള ബാലരാമപുരം ബിആർസി യുടെ നേതൃത്വത്തിൽ താന്നിവിള പ്രൈമറി ഹെൽത്ത് നേമം ഗവ. യുപിഎസിലെ ഇഷാൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു. കുഴിവിള ഗവ. പിവിഎൽ സ്കൂളിലെ പിടിഎ ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ,ജനപ്രതിനിധികൾ കുട്ടികൾ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ശാലിനി മുഖ്യാതിഥിയായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഫലവൃക്ഷതൈകളും മധുരവും നൽകി.
തിരുവനന്തപുരം: സിഎസ്ഐ മഹായിടവക സ്ത്രീജനസഖ്യ ത്തിന്റെ പരിസ്ഥിതി ദിനാഘോ ഷം ബിഷപ് എ. ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിൽ എൽഎംഎസ് കോന്പൗണ്ടിൽ ആചരിച്ചു. മോഡറേറ്ററമ്മ ഷെർളി റസാലം അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. കെ. ഉഷകുമാരി ബിഷപ് ഹൗസ് വളപ്പിൽ നെല്ലി മരം നട്ടു. ധന്യാ ജോസ് സ്വാഗതം പറഞ്ഞു. പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജയരാജ്, ചാരിറ്റബിൾ സൊസൈറ്റി മാനേജർ റവ. ഡോ. ജോണ്‍ സാമുവൽ രാജ്, ബിഷപ് സെക്രട്ടറി റവ. റോഹൻ എന്നിവർ നേതൃത്വം നൽകി.