കോവളം: വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കോവളം ബീച്ചും പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് വർജിക്കാം സുന്ദരകേരളത്തിന്റെ കാവലാളാവം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കോവളത്തെ ഹവ്വാബീച്ചും പരിസരവും ശുചീകരിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മിക്ക ടൂറീസ് കേന്ദ്രങ്ങിലും അനുബന്ധ റിസോർട്ട് അടക്കമുളള കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിനു പകരം ചില്ലു കുപ്പികളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിച്ചു തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് ടൂറീസം ക്ലബ്ബിലെ അംഗങ്ങൾക്ക് അദ്ദേഹം തുണിസഞ്ചികൾ വിതരണം ചെയ്തു. ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ്, ഡിടിപിസി സെക്രട്ടറി ഷാരോൺ, കൗൺസിലർ നിസാമുദീൻ, കേരളാ ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, കെ എച്ച്ആർഎയുടെ സംസ്ഥാന സെക്രട്ടറി വീരഭദ്രൻ, എസ്കെഎച്ച്എഫ് സെക്രട്ടറി മനോജ് ബാബു, ഡിടിപിസി എക്സിക്യൂട്ടിവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, ഡോ. സ്മിത എന്നിവർ പങ്കെടുത്തു.