രാജസേനനെ അഭിനന്ദിച്ചു
1300185
Sunday, June 4, 2023 11:53 PM IST
നേമം: ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച ചലച്ചിത്ര സംവിധായകൻ രാജസേനനെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ അഭിനന്ദിച്ചു. പാപ്പനംകോടുള്ള വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി രാജസേനനെ പൊന്നാടയണിയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാജസേനൻ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. ബഷീർ, എസ്. കെ. പ്രീജ, നേമം ഏരിയ സെക്രട്ടറി പറക്കുറി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. പ്രദീപ്കുമാർ, സി. സിന്ധു, ലോക്കൽ സെക്രട്ടറി കെ. പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.