കെ ​ഫോ​ണ്‍ ഉ​ദ്ഘാ​ട​നം: ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍
Sunday, June 4, 2023 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ച കെ​ഫോ​ണ്‍ പ​ദ്ധ​തി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. നി​യ​സ​മ​സ​ഭാ കോം​പ്ല​ക്സി​ലു​ള്ള ആ​ര്‍.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ലാ​ണ് ച​ട​ങ്ങ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.

നേ​മം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം, തി​രു​മ​ല ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും. നെ​ടു​മ​ങ്ങാ​ട് ഗ​വ.​ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.വൈ​കു​ന്നേ​രം മൂ​ന്നി​ന് പാ​റ​ശാ​ല ഇ​വാ​ന്‍​സ് ഹൈ​സ്കൂ​ളി​ല്‍ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ക​ഴ​ക്കൂ​ട്ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ക​ട​യ്ക്കാ​വൂ​ര്‍ എ​സ്.​എ​ന്‍.​വി.​ജി.​എ​ച്ച്എ​സ്എ​സി​ല്‍ വി.​ശ​ശി എം​എ​ല്‍​എ, അ​രു​വി​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ ജി.​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം 3.30ന് ​വാ​മ​ന​പു​രം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ല്‍ ഡി.​കെ. മു​ര​ളി എം​എ​ല്‍​എ, നാ​ലി​ന് വ​ര്‍​ക്ക​ല ശി​വ​ഗി​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വി. ​ജോ​യി എം ​എ​ല്‍​എ, പെ​രു​മ്പ​ഴു​തൂ​ര്‍ ഹൈ​സ്കൂ​ളി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ., കു​ള​ത്തു​മ്മ​ല്‍ എ​ല്‍​പി സ്കൂ​ളി​ല്‍ ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ, ആ​റ്റി​ങ്ങ​ല്‍ ഗ​വ.​മോ​ഡ​ല്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഒ.​എ​സ്. അം​ബി​ക എം​എ​ല്‍​എ എ​ന്നി​വ​രും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.