വെഞ്ഞാറമൂട് : ശ്രീ ഗോകുലം മെഡിക്കൽ കോളജ് പുതിയതായി ആരംഭിച്ച ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും, ക്രിട്ടിക്കൽ കെയർ ഐസിയുവിന്റെയും ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി 24 മണിക്കൂറും അതീവ ഗുരുതര അവസ്ഥയിലുള്ള രോഗികളെ പരിചരിക്കുക എന്ന ലക്ഷ്യമിട്ടാണ് ക്രിട്ടിക്കൽ കെയർ ആരംഭിച്ചത്. മികച്ച പരിശീലനം നേടിയ ഇന്റസീവിസ്റ്റുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്ന് കെ.കെ. മനോജൻ അറിയിച്ചു.