വെള്ളക്കെട്ടില് വീണ് ബൈക്ക് യാത്രികള്ക്ക് പരിക്ക്; നാട്ടുകാര് റോഡ് ഉപരോധിച്ചു
1299895
Sunday, June 4, 2023 6:57 AM IST
വെള്ളറട: അപകടം തുടര്ക്കഥയായ ആറാട്ടുകുഴി റോഡിലെ വെള്ളകെട്ടിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്ഡ് മെമ്പര്മാരായ ജയന്തി, വെള്ളരിക്കുന്ന് ഷാജി, എന്നിവരുടെ നേതൃത്വത്തില് നാട്ടുകാർ റോഡ് ഉപരോധിച്ചു. ആറാട്ടുകുഴി-കൂതാളി റോഡിലാണ് ഉപരോധം സംഘടിപ്പിച്ചത്. ആനപ്പാറ സ്വദേശി ജയരാജും ഭാര്യയും സഞ്ചരിച്ച ബൈക്കാണ് വെള്ളക്കെട്ടില് വീണത്.
തുടര്ന്നാണു പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഒരു മണിക്കൂര് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വെള്ളരിക്കുന്ന് ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തുമാറ്റി. തുടര്ന്ന് ജയന്തി സിഐ മൃദുല്കുമാറിന്റെ നേതൃത്വത്തില് നടന്ന സമാധാന ചര്ച്ചയില് അഞ്ചുദിവസത്തിനുള്ളില് റോഡ് പണി പൂർത്തീകരിക്കാമെന്നു ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമരപരിപാടികള് അവസാനിപ്പിക്കുകയായിരുന്നു.