വേങ്കവിള, രാമപുരം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം
1299893
Sunday, June 4, 2023 6:57 AM IST
നെടുമങ്ങാട്: വേങ്കവിള, രാമപുരം റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.പി. ഡൈസ്നോൺ, ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, ആനാട് പഞ്ചായത്ത് അംഗം എ.എസ്. ഷീജ, കെ. ശേഖരൻ, കെ. സുകുമാരൻ ആശാരി, അനിൽകുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു. എസ്എസ്എൽസി, പ്ളസ് ടു വിജയികളെയും മറ്റ് മേഖലകളിൽ വിജയം നേടിയവരേയും ചടങ്ങിൽ അനുമോദിച്ചു.