നെടുമങ്ങാട്: വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക സംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം ആർ. മധു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ഗീതാകുമാരി, ടി.ആർ. സുരേഷ്, എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ് സ്വാഗതവും പി. രാജീവ് നന്ദിയും പറഞ്ഞു.