പഠനോപകരണ വിതരണം
1299886
Sunday, June 4, 2023 6:55 AM IST
നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ പഠനോപകരണ വിതരണവും എസ്എസ്എൽസി, ഹയർ സെക്കൻഡറി വിജയികളെ അനുമോദിക്കലും മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് സുൽഫി ഷഹീദ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് തഹസിൽദാർ ജെ. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, കൗൺസിലർമാരായ സുമയ്യ മനോജ്, ആദിത്യ വിജയകുമാർ, മുൻ നഗരസഭ ചെയർമാൻ സോമശേഖരൻ നായർ, മഹേന്ദ്രൻ, മായ.വി.എസ്. നായർ, പുലിപ്പാറ യൂസഫ്, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: നഗരസഭ അതിദരിദ്രരെന്നു കണ്ടെത്തിയ 104 കുടുംബാംഗങ്ങളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു. വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ, ആരോഗ്യ കാര്യ സ്റ്റാനൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, കൗൺസിലർമാരായ എം.എസ്. ബിനു, സുമയ്യാ മനോജ്, നഗരസഭാ സെക്രട്ടറി അബ്ദുൽ സജീം, പ്രോജക്ട് ഓഫീസർ എസ്.എസ്. മനോജ്, നഗരസഭാ സൂപ്രണ്ട് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.