കേരള ബാങ്ക് വായ്പാമേളകള്‍
1299883
Sunday, June 4, 2023 6:55 AM IST
തിരുവനന്തപുരം: വായ്പാ തോതുവര്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളിലേക്ക് വായ്പാസേവനം വേഗത്തില്‍ എത്തിക്കുന്നതിനുമായി കേരള ബാങ്ക് തിരുവനന്തപുരം ജില്ലയില്‍ വായ്പാമേളകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ 92 ശാഖകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരം സൗത്തില്‍ നാളെയും നെയ്യാറ്റിന്‍കരയില്‍ 10നും ചിറയിന്‍കീഴില്‍ 12നും തിരുവനന്തപുരം സെന്‍ട്രലില്‍ 19നും പേരൂര്‍ക്കടയില്‍ 21നും കാട്ടാക്കടയില്‍ 22നും വെഞ്ഞാറമൂട്ടില്‍ 24നും തിരുവനന്തപുരം നോര്‍ത്തില്‍ 26നും നെടുമങ്ങാട് 30നുമാണ് മേളകള്‍ സംഘടിപ്പിക്കുന്നത്.