ശിലാസ്ഥാപനം നടത്തി
1299545
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം : അടുത്ത വർഷമാദ്യത്തോടെ പപ്പടം ക്ലസ്റ്റർ കോമണ്‍ ഫെസിലിറ്റി സെന്ററിന്റ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്. കൊച്ചുവേളിയിലെ വ്യവസായ എസ്റ്റേറ്റിൽ പപ്പടം ക്ലസ്റ്ററിലെ (അനന്തപുരം പപ്പടം ക്ലസ്റ്റർ അസോസിയേഷൻ) കോമണ്‍ ഫെസിലിറ്റി സെന്റർ നിർമാണ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പപ്പടം ക്ലസ്റ്റർ നിലവിൽ വരുന്നതോടു കൂടി ഉത്പാദന ചെലവ് കുറച്ച് ഗുണനിലവാരമുള്ള പപ്പടം കൂടുതലായി നിർമിക്കാൻ കഴിയും. മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമിക്കുന്നവ കേരള ബ്രാൻഡിൽ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ച യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെബിപ്പ് ചെയർമാനുമായ സുമൻ ബില്ല വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്,അഡീഷണൽ ഡയറക്ടർ ജി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.