വിഴിഞ്ഞം: പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു.മുക്കോല ജംഗ്ഷനു സമീപത്തെ സ്വകാര്യ ബാറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വെങ്ങാനൂർ പ്ലാവറത്തല മേലെ പുത്തൻ വീട്ടിൽ എസ്.ജെ. ലാലുവിന്റെ ബൈക്കാണ് കത്തിനശിച്ചത്.എഎസ്ടിഒ ഏങ്കൽസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങൾ തീയണച്ചത്. ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
കവടിയാർ മാനിഫെസ്റ്റോ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോണ് വില്യം പൊളിമെ റ്റ് ആഹ്വാനം ചെയ്ത കവടിയാർ മാനിഫെസ്റ്റോയുടെ ഭാഗമായുള്ള പദയാത്ര ഇന്നു തുടങ്ങും.രാവിലെ എട്ടിന് സഭയുടെ സംസ്ഥാന ആസ്ഥാനമായ കവടിയാറിൽ മുഖ്യ കാര്യദർശി ലെഫ്. കേണൽ ഡാനിയേൽ ജെ. രാജ് ഫ്ലാഗ് ഓഫ് ചെയ്യും. പാറശാല മുതൽ മലബാർവരെയുള്ള സാൽവേഷൻ ആർമി സഭയുടെ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിനും ജനങ്ങളെ നേരിൽ കാണുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ഇന്നു നെയ്യാറ്റിൻകര ഡിവിഷനിൽ തുടങ്ങി 20 നു തിരുവനന്തപുരം ഡിവിഷനിൽ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനാധിപൻ കേണൽ ജോണ് വില്യം പൊളിമെറ്റ്ലയ്ക്കൊപ്പം വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻറ് കേണൽ രത്നസുന്ദരി പൊളിമെറ്റ്ലയും സംസ്ഥാന മുഖ്യസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും.