മാലിന്യ സംസ്കരണത്തിന് കർമപദ്ധതി അംഗീകരിച്ചു
1299541
Friday, June 2, 2023 11:38 PM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് കോർപ്പറേഷൻ തയാറാക്കിയ കർമപദ്ധതി പ്രത്യേക കൗണ്‍സിൽ യോഗം അംഗീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷൻ പദ്ധതി തയാറാക്കുന്നത്.
തിങ്കളാഴ്ച വരെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാനും ഹരിതസഭ കൂടാനും തീരുമാനമായി. തീരദേശം, ദേശീയപാതയുടെ ഇരുവശങ്ങൾ, കനാലുകൾ, തോട് എന്നിവ ശൂചീകരിക്കുക, കൂടുതൽ കിച്ചണ്‍ ബീന്നുകൾ, തുന്പൂർമൂഴി പ്ലാന്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയവ നടപ്പാക്കും.
ഓരോ വാർഡിലും മാലിന്യങ്ങൾ കെട്ടിക്കിടക്കിടക്കുന്നത് കണ്ടെത്തി സംസ്കരിക്കും.മെഡിക്കൽ കോളജ് അടക്കമുള്ള പല സ്ഥലങ്ങളിലും മാലിന്യ കുന്നുകളാണെന്നും ഇത് പരിഹരിക്കാൻ ആദ്യം ശ്രമിക്കണമെന്ന് കോണ്‍ഗ്രസിലെ ജോണ്സണ് ജോസഫ് ആവശ്യപ്പെട്ടു. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നില്ലെന്നും പന്നി ഫാമുകളിലേക്കെന്ന പേരിൽ കൊണ്ടു പോയി ജലാശയങ്ങളിലും ഓടകളിലും തള്ളുന്നതായും കരമന അജിത് പറഞ്ഞു.
ഹരിത കർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പല സ്ഥലത്തും കൂട്ടിയിട്ടിരിക്കുന്നതായി കൗണ്‍സിലർമാർ പറഞ്ഞു.ജമീല ശ്രീധർ, എം.ആർ.ഗോപൻ, പി.പദ്മകുമാർ, പാളയം രാജൻ, ഡി.ആർ. അനിൽ, ബി.മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.